പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പഞ്ചസാര കൊണ്ട് തുലാഭാരം, നെല്ലുവായ് ക്ഷേത്രത്തിൽ പൂജ
75 കിലോ പഞ്ചസാരയാണ് തുലാഭാരത്തിന് ആവശ്യമായി വന്നത്. തുടർന്ന് ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു

തൃശ്ശൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പ്രതിപക്ഷ നേതാവ് നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തിലെത്തിയ വി.ഡി. സതീശനെ ദേവസ്വം ഓഫീസര്‍ പി.ബി.ബിജുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വഴിപാടായി ധന്വന്തരീ ഹോമവും, പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി.
75 കിലോ പഞ്ചസാരയാണ് തുലാഭാരത്തിന് ആവശ്യമായി വന്നത്. തുടർന്ന് ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു. ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
ഈ മാസം ആദ്യം ഗുരുവായൂർ ക്ഷേത്രത്തിലും വി.ഡി. സതീശൻ തുലാഭാരം നടത്തിയിരുന്നു. അന്ന് വെണ്ണ , കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട് ഒന്നിച്ചാണ് തുലാഭാരം നടത്തിയത്. പ്രതിപക്ഷ നേതാവ് തന്നെയാണ് തുലാഭാരം നടത്താനുള്ള വസ്തുക്കൾ കൊണ്ട് വന്നത്. തുലാഭാരത്തിനായി 75 കിലോ കദളിപ്പളം ആവശ്യമായി വന്നുവെന്നാണ് റിപ്പോർട്ട്.
Read More : ഈ പഞ്ചായത്തുകാർ പൊളിയാണ്, ഇവിടെയെല്ലാരും നേത്രം ദാനം ചെയ്യും; ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമമായി വെച്ചൂച്ചിറ