ഈ പഞ്ചായത്തുകാർ പൊളിയാണ്, ഇവിടെയെല്ലാരും നേത്രം ദാനം ചെയ്യും; ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമമായി വെച്ചൂച്ചിറ
ആദ്യഘട്ടമായി എല്ലാ പഞ്ചായത്ത് അംഗങ്ങളും കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. സംവിധായകൻ ബ്ലസി ചെയർമാനായ കാഴ്ച നേത്രദാന സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പത്തനംതിട്ട: സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമമായി മാറുകയാണ് പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത്. ഇതിൻ്റെ ആദ്യഘട്ടമായി എല്ലാ പഞ്ചായത്ത് അംഗങ്ങളും കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. സംവിധായകൻ ബ്ലസി ചെയർമാനായ 'കാഴ്ച' നേത്രദാന സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
2010 സെപ്റ്റംബറിലാണ് റാന്നി സ്വദേശി രത്നമ്മ മരിച്ചത്. മരണാനന്തരം കണ്ണുകൾ ദാനം ചെയ്തിരുന്നു. രണ്ട് പേർക്ക് വെളിച്ചമേകി. കാഴ്ച നേത്രദാന സംഘടനയിലെ അംഗമായ സഹോദരൻ സുരേഷിന്‍റേതായിരുന്നു തീരുമാനം. ഇതിൻ്റെ ചുവടുപിടിച്ച് കാഴ്ചയുടെ നേതൃത്വത്തിൽ തന്നെ കൂടുതൽ പേർക്ക് വെളിച്ചമേകാൻ ഒരുങ്ങുകയാണ് വെച്ചൂച്ചിറ ഗ്രാമം. നേത്രദാന സമ്മപത്രം നൽകി ജനപ്രതിനിധികൾ തന്നെ പദ്ധതിക്ക് തുടക്കമിട്ടു. പഞ്ചായത്ത് പ്രസിഡന്‍റും മെമ്പർമാരും സമ്മപത്രം നൽകി.
'ലഹരിക്കടിമയായി പൊലീസ് സ്റ്റേഷനിലെ പേക്കൂത്ത്, സഖാവായതിനാലാണോ പ്രിവിലേജ് '; വിനായകനെതിരെ ഉമ തോമസ്
നേത്രദാനത്തിൻ്റെ ഭാഗമായി കുടുംബശ്രീ, വായനശാലകൾ, ക്ലബുകൾ എന്നിവരുമായി ചേർന്ന് വീടുവീടാന്തരം കയറി ബോധവത്കരണം നടത്തും. ആളുകളിൽ നിന്ന് നേത്രദാന സമ്മതപത്രം വാങ്ങും. സർക്കാർ പിന്തുണയോടെയാണ് കാഴ്ച നേത്രദാന സംഘടന പ്രവർത്തിക്കുന്നത്. ഇതുവരെ 24 പേർക്ക് കാഴ്ചയേകാൻ സംഘടനയ്ക്ക് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
https://www.youtube.com/watch?v=WajZBxbzfHk
https://www.youtube.com/watch?v=Ko18SgceYX8