ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഫ്ലെക്സ് ബോർഡാണ് പ്രകടനത്തിനിടെ തകർത്തത്.
കൊല്ലം: എസ്എഫ്എഫ് പ്രതിഷേധത്തിനിടെ കോടിയേരിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി. ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കണമെന്നും എസ്എഫ്ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും സംഘടന വ്യക്തമാക്കി. തലസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവമുണ്ടായത്.
ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഫ്ലെക്സ് ബോർഡാണ് പ്രകടനത്തിനിടെ തകർത്തത്. മുൻ നിരയിലുണ്ടായിരുന്ന പ്രവർത്തകൻ യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മീഡിയനിൽ വച്ചിരുന്ന ഫ്ലെക്സ് നശിപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമദിനത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.
