സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന മനുഷ്യരേയും ആക്രമിക്കാന്‍ ഇവ മടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചമ്പക്കരപ്പുഴയുടെ കടക്കോടം കൈവഴിക്ക് സമീപമാണ് ഈ മേഖല. 

കൊതുകുശല്യത്തിന് പുറമേ നീര്‍നായ ശല്യം കൂടിയായതോടെ വലഞ്ഞ് നാട്ടുകാര്‍. എറണാകുളം എരൂര്‍ ചമ്പക്കരപ്പുഴയുടെ സമീപമുള്ള മഞ്ഞേലിപ്പാടം മേഖലയിലാണ് നീര്‍നായ ശല്യം കൂടുന്നത്. താറാവ് അടക്കമുള്ള വളര്‍ത്തുജീവികളെ വീടിന് പുറത്ത് നിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാരുള്ളത്.

കോഴിക്കോട് നീർനായയുടെ കടിയേറ്റ് രണ്ടുകുട്ടികൾക്ക് പരിക്ക്

കഴിഞ്ഞ ദിവസം ഇവിടുത്തുകാരനായ തെക്കേ പള്ളിയോടപ്പറമ്പിൽ അനിൽകുമാറിന്റെ 7 താറാവുകളെയാണ് നീര്‍ നായ കൊന്നത്. സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന മനുഷ്യരേയും ആക്രമിക്കാന്‍ ഇവ മടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചമ്പക്കരപ്പുഴയുടെ കടക്കോടം കൈവഴിക്ക് സമീപമാണ് ഈ മേഖല. പുഴയുടെ കൈവഴിയില്‍ പോളപ്പായല്‍ അടിയുന്നതാണ് നീര്‍നായ ശല്യം രൂക്ഷമാക്കുന്നതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൊവിഡ് ഭീതിയില്‍ കൊന്ന്, കുഴിച്ചുമൂടി; കുഴികള്‍ക്ക് മുകളിലേക്ക് പൊന്തി വന്ന് നീര്‍നായകള്‍, വ്യാപക പ്രതിഷേധം

രണ്ട് വര്‍ഷം മുന്‍പ് നീര്‍നായ ഈ പ്രദേശത്ത് ഒരു ആടിനേയും കൊന്നിരുന്നു. പോളപ്പായല്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുമായി നിരവധി തവണ അധികാരികളെ കണ്ടെങ്കിലും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. പായല്‍ പെരുകി വെള്ളം കെട്ടിനിക്കുന്നതിനാല്‍ കൊതുകുശല്യവും രൂക്ഷമാണ്. മഴക്കാലം കൂടി എത്തിയതോടെ എങ്ങനേയും പ്രശ്നത്തിന് പരിഹാരം കണ്ടേ തീരുവെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona