ആരോഗ്യത്തിനൊപ്പം സൌന്ദര്യം എന്ന ആശയത്തിലൂന്നിയാവും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുക. നിലവിൽ ഒരു ഫെയ്സ് പാക്ക് അണ് ഔഷധി വിപണിയിൽ ലഭ്യമാക്കുന്നത്.
കൂടുതൽ സൗന്ദര്യ വർധക (Cosmetic products) വസ്തുക്കൾ പുറത്തിറക്കാനൊരുങ്ങി ഔഷധി (Oushadhi). ആരോഗ്യത്തിനൊപ്പം സൗന്ദര്യം എന്ന ആശയത്തിലൂന്നിയാവും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുക. കൊവിഡ് കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഗുളികകളും ഔഷധി ഉടൻ പുറത്തിറക്കും. ഔഷധിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് ഈ വർഷമുണ്ടാകുമെന്ന് ചെയർപേഴ്സൺ ശോഭന ജോർജ്ജ് പറഞ്ഞു.
ആരോഗ്യത്തിനൊപ്പം സൌന്ദര്യം എന്ന ആശയത്തിലൂന്നിയാവും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുക. നിലവിൽ ഒരു ഫെയ്സ് പാക്ക് അണ് ഔഷധി വിപണിയിൽ ലഭ്യമാക്കുന്നത്. ഇത് കൂടുതൽ മികച്ചതാക്കി പുറത്തിറക്കും. മറ്റ് ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്.ടൂറിസം വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തം ടൂറിസം കേന്ദ്രങ്ങളിൽ ഹട്ടുകൾ സ്പാ തുടങ്ങിയവ തുടങ്ങാനും പദ്ധതിയുണ്ട്
പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഗുളികകൾ ഔഷധി പുറത്തിറക്കും. നിലവിൽ പൌഡർ രൂപത്തിലുള്ള ആയുഷ് ക്വത് ആണ് ഗുളിക രൂപത്തിൽ വരിക. കൊവിഡ് മൂലം വിറ്റുവരവിലുണ്ടായ കുറവ് ഇ വർഷം നികത്തുമെന്നും ശോഭന ജോർജ്ജ് വ്യക്തമാക്കി

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മരുന്ന്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കി ഔഷധി
കേരള സർക്കാർ സ്ഥാപനമായ ഔഷധി ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മരുന്ന് നിർമ്മിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ മരുന്നുകളുടെ കൂട്ടുകളെ കുറിച്ചുളള വിവരങ്ങള്‍ സ്ഥാപനം വെബ്സൈറ്റില്‍ നിന്ന് നീക്കി. കൊവിഡ് കാലത്ത് ചാണകവും മൂത്രവും രോഗത്തെ ചെറുക്കുമെന്ന വാദവുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയപ്പോൾ ഇതിനെ പിന്തുണച്ചും പരിഹസിച്ചും വലിയ ചര്‍ച്ചകളാണ് നടന്നത്.
സിപിഎം ഭരിക്കുന്ന കേരളത്തില്‍ സർക്കാരിന്‍റെ സ്ഥാപനമായ ഔഷധി തന്നെ പശുവിന്‍റെ മൂത്രമുപയോഗിച്ച് മരുന്ന് നിർമ്മിക്കുന്നുണ്ടെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസറിൽ പ്രസിദ്ധീകരിച്ചതോടെയാണ് പഞ്ചഗവ്യ ഘൃതം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായത്. ഇത് പുതിയ മരുന്നല്ലെന്നും ഇതിൻെ കൂട്ടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും തുടക്കത്തലേ ഔഷധി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഔഷധിയുടെ വെബ്സൈറ്റില്‍ പഞ്ചഗവ്യ ഘൃതം ഉള്‍പ്പെടെയുളള മരുന്നുകളുടെ ചേരുവകളെ കുറിച്ചുളള വിവരങ്ങള്‍ അപ്രത്യക്ഷമായത്. വൈബ്സൈറ്റ് ലോഗിൻ ചെയ്ത് കയറുന്നവര്‍ക്ക് മാത്രമെ മരുന്നുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. വിവരങ്ങള്‍ നീക്കിയതിന് പിന്നില്‍ പ്രത്യേക കാരണമൊന്നുമില്ലെന്നാണ് ഔഷധിയുടെ വിശദീകരണം.
