കോട്ടയം: ജില്ലയില്‍ 126 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും  സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു  പേരും ഉള്‍പ്പെടുന്നു.  കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കം മുഖേന 22 പേര്‍ക്ക് രോഗം ബാധിച്ചു. 

ആര്‍പ്പൂക്കര -10, കുമരകം -7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട - 6 വീതം തൃക്കൊടിത്താനം, കൂരോപ്പട  -5 വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് സ്ഥലങ്ങള്‍.

81  പേര്‍ രോഗമുക്തരായി. നിലവില്‍ 1311   പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേര്‍ക്ക് രോഗം ബാധിച്ചു. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.