Asianet News MalayalamAsianet News Malayalam

ഹമ്പമ്പോ... എന്തൊരു പോക്ക്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തെറിപ്പിച്ചത് നിരവധി വാഹനങ്ങള്‍

പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡില്‍ അരിക്കണ്ടംപാക്ക് മുതല്‍ ആക്കപ്പറമ്പ് വരെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറോടിയത്.


 

over speed car rams in to another 4 vehicle
Author
Pandikkad, First Published Aug 26, 2021, 9:14 AM IST

പാണ്ടിക്കാട്: നിയന്ത്രണം വിട്ട കാര്‍ പാഞ്ഞത് നാല് കിലോമീറ്റര്‍. ഇടിച്ച് തെറിപ്പിച്ചതാകട്ടെ നിരവധി വാഹനങ്ങള്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡില്‍ അരിക്കണ്ടംപാക്ക് മുതല്‍ ആക്കപ്പറമ്പ് വരെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറോടിയത്.

പാണ്ടിക്കാട് ഭാഗത്തുനിന്ന് താഴെക്കോട്ടേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ അരിക്കണ്ടംപാക്കില്‍ വെച്ച് ആദ്യം ഓട്ടോറിക്ഷയില്‍ ഇടിച്ചു. നിര്‍ത്താതെ പോയ കാര്‍ ഏതാനും മീറ്ററുകള്‍ക്കപ്പുറത്ത് വച്ച് ഒരു ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലിക്കുത്ത് സ്വദേശി രതീഷിന് അപകടത്തില്‍ പരിക്കേറ്റു. ഇത്ര അപകടങ്ങള്‍ സംഭവിച്ചിട്ടും നിര്‍ത്താതെ ഓടിയ കാര്‍ കൊണ്ടിപറമ്പില്‍ വച്ച് ബൈക്ക് യാത്രക്കാരായ പാണ്ടിക്കാട് സ്വദേശികളെയും തട്ടി വീഴ്ത്തി. ഒടുവില്‍ ആക്കപ്പറമ്പില്‍ വെച്ച് എതിരെ വന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ചാണ് കാര്‍ നിന്നത്.

ബസില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കാര്‍ ഡ്രൈവര്‍ താഴെക്കോട് സ്വദേശി മുഹമ്മദാലി ഹസ്സനും പരുക്കേറ്റു. ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരുക്കേറ്റ  പാണ്ടിക്കാട് സ്വദേശികളായ തെക്കന്‍ സുബൈദ, തെക്കന്‍ അബ്ദുല്ല, രതീഷ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ആരുടേയും നില ഗുരുതരമല്ല. പരുക്കേറ്റ ആളുടെ പരാതിയില്‍ മേലാറ്റൂര്‍ പൊലീസ് കേസെടുത്തു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios