കോഴിക്കോട്: വീട്ടിൽ വളർത്തിയ പേർഷ്യൻ പൂച്ചയെ കാണാതായതായി ഉടമയുടെ പരാതി.  പുതുപ്പാടി പെരുമ്പള്ളി കാവുമ്പുറം കൊപ്പത്ത് പറമ്പിൽ നാഷിദിന്‍റെ വീട്ടിലെ അരുമയായ വളർത്ത് പൂച്ചയെയാണ് കാണാതായത്. വളർത്ത് മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന നാഷിദ് ഇരുപതിനായിരം രൂപ കൊടുത്ത വാങ്ങിയ പൂച്ചയാണ് ഈ പേർഷ്യന്‍ സുന്ദരി. നാടന്‍ പൂച്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്ത നിറമുള്ള ഈ പൂച്ച ആരെയും ആകർഷിക്കും. കഴിഞ്ഞ 15 -ാം തിയതി മുതല്‍ പൂച്ചയെ കാണാനില്ലെന്നാണ് നൌഷാദിന്‍റെ പരാതി.

   മുമ്പ്  വീട്ടിലെ മറ്റൊരു അലങ്കാര പൂച്ചയെ കാണാതായപ്പോൾ ഒരാഴ്ച കഴിഞ്ഞ് ഒരു സുഹൃത്ത് മുഖേനെ തിരികെ കിട്ടിയിരുന്നു.അത്തരത്തിൽ ഇത്തവണയും പൂച്ച തിരിച്ചെത്തുമെന്നാണ് നാഷിദും കുടുംബവും പ്രതീക്ഷിക്കുന്നത്. താമരശ്ശേരി പൊലീസിൽ പരാതി നൽകാന്‍ ഒരുങ്ങുകയാണ് നൌഷാദ്. വീട്ടിലെ ഏറ്റവും പ്രീയപ്പെട്ട ഒരംഗത്തെ കാണാതായതോടെ ആർക്കും ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ലെന്ന് നാഷിദ് പറയുന്നു. പൂച്ചയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9562348112 എന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്നും നാഷിദ് അഭ്യര്‍ത്ഥിച്ചു.