Asianet News MalayalamAsianet News Malayalam

മഞ്ചേരി ആകാശവാണി നിലയം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പികെ കുഞ്ഞാലികുട്ടി

പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോഴാക്കെ ജനങ്ങളെ ബോധവൽക്കരിക്കുന്ന സുത്യർഹമായ പ്രവർത്തനമാണ് മഞ്ചേരി നിലയം കാഴ്ചവെച്ചത്. ഇതൊക്കെ അവഗണിച്ച് നിലയത്തിന് പൂട്ടിടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പികെ കുഞ്ഞാലികുട്ടി 

p k Kunhalikutty demands to stop decision to close down Manjeri AIR FM
Author
Manjeri, First Published Dec 3, 2020, 7:38 PM IST

മലപ്പുറം: ചെലവ് ചുരുക്കലിന്‍റെ മറവിൽ മഞ്ചേരി എഫ്എം നിലയം നിർത്തലാക്കാനുള്ള പ്രസാർ ഭാരതി നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി. പരിപാടികൾ വെട്ടിച്ചുരുക്കി കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനൽ മാത്രമാക്കുന്നത് ജനവിരുദ്ധമായ നടപടിയാണ്. പുലർച്ചെ തുടങ്ങുന്ന പരിപാടികൾ പാതിരാത്രി വരെ നീളുന്ന രീതിയിലാണ് നിലവിലുള്ളത്.

വലിയൊരു വിഭാഗം ജനങ്ങൾ മഞ്ചേരി ആകാശവാണി നിലയത്തിന്‍റെ ശ്രോതാക്കളാണ്. നിരവധി കലാകാരൻമാർക്കും സാംസ്കാരിക പ്രവർത്തകർക്കും വലിയ അവസരങ്ങളാണ് നിലയം കഴിഞ്ഞ കാലങ്ങളിൽ ഉറപ്പാക്കിയത്. പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോഴാക്കെ ജനങ്ങളെ ബോധവൽക്കരിക്കുന്ന സുത്യർഹമായ പ്രവർത്തനമാണ് മഞ്ചേരി നിലയം കാഴ്ചവെച്ചത്.

ഇതൊക്കെ അവഗണിച്ച് നിലയത്തിന് പൂട്ടിടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പികെ കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു. മഞ്ചേരിയിലെ ആകാശവാണി നിലയം നിർത്തലാക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios