Asianet News MalayalamAsianet News Malayalam

ഒരൊന്നൊന്നര കൊമ്പ്! കാറുകൾക്ക് മുന്നിൽ പടയപ്പ, ഭയപ്പെടുത്തും ദൃശ്യങ്ങൾ -വീഡിയോ

കാലിന് പരിക്കേറ്റ ആനക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയില്ലെന്നും വനപാലകർ പറയുന്നു. ജനവാസ മേഖലയിലാണ് പടയപ്പ മിക്കപ്പോഴും.

Padayappa block cars in Idukki prm
Author
First Published Mar 17, 2023, 9:41 AM IST

തൊടുപുഴ: ഇടുക്കിയിൽ കാറുകളെ തടഞ്ഞുനിർത്തുന്ന പടയപ്പയെന്ന കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായതിന്റെ തൊട്ടുപിന്നാലെയാണ് കാറുകളെ തടയുന്ന ​ദൃശ്യങ്ങൾ പുറത്തുവന്നത്. ഭക്ഷണം തേടിയാണ് ആന വാഹനങ്ങൾ തടയുന്നതെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം മൂന്നാർ - ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസിന്റ ചില്ല് തകർത്തിരുന്നു. കാലിന് പരിക്കേറ്റ ആനക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയില്ലെന്നും വനപാലകർ പറയുന്നു. ജനവാസ മേഖലയിലാണ് പടയപ്പ മിക്കപ്പോഴും. അരിയടക്കമുള്ള സാധനങ്ങളാണ് ഈ ആനയുടെ ഇഷ്ടഭക്ഷണം. ഇവ കിട്ടാതെ വരുമ്പോൾ ചിലപ്പോൾ അക്രമാസക്തമാകും. 

 

Follow Us:
Download App:
  • android
  • ios