ചാരുംമൂട്: ആലപ്പുഴ നൂറനാട് ഇടപ്പോണിൽ വിത കഴിഞ്ഞ് ഞാറു കിളിർത്ത പാടശേഖരത്ത് വെള്ളം കയറി. ഇടപ്പോൺ ആമ്പടവം പാടത്തെ നൂറ് ഏക്കറിൽ പകുതിയിലധികം സ്ഥലത്തെ ഞാറാണ് വെള്ളം കയറി നശിച്ചത്. പ്രതീക്ഷയോടെ കാത്തിരുന്ന കൃഷി നശിച്ചതോടെ യതോടെ കർഷകർ ദുരിതത്തിലായി.


കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും അച്ചൻകോവിലാറിൽ നിന്നും കയറിയ വെള്ളവുമാണ് രണ്ടാഴ്ച വളർച്ചയായ ഞാറ് നശിക്കാൻ കാരണമായത്. കൃഷി പുനഃരാരംഭിക്കുന്നതിന് ആവശ്യമായ വിത്തും മറ്റ് സഹായങ്ങളുമുണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം. നൂറു ദിവസം വിളവുള്ള ജ്യോതി വിത്തായിരുന്നു ഇവിടെ വിതച്ചിരുന്നത്. എന്നാൽ കൃഷി പുനരാരംഭിക്കുന്നതിന് മൂപ്പ് കുറഞ്ഞ വിത്ത് ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.