പുക ഉയർന്ന് നിമിഷങ്ങൾക്കം തീ ആളിപ്പടർന്നെന്നും ശുചിമുറിയിലേക്ക് തീപടർന്ന് കത്തുകയുമായിരുന്നു

തിരുവനന്തപുരം: നെല്ലനാട് കാന്തലക്കോണത്ത് വാഷിംഗ് മെഷീന് തീപിടിച്ച് വീടിന് നാശനഷ്ടം. വള്ളിക്കാട് മധുസൂദനൻ നായർ പ്രീതകുമാരി ദമ്പതികളുടെ വീട്ടിലെ ശുചിമുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീനിൽ നിന്നാണ് തീപടർന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തുണി കഴുകുന്നതിനിടെ മെഷീനിൽ നിന്നും പുക ഉയരുന്നത് കണ്ട വീട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. പുക ഉയർന്ന് നിമിഷങ്ങൾക്കം തീ ആളിപ്പടർന്നെന്നും ശുചിമുറിയിലേക്ക് തീപടർന്ന് കത്തിയെന്നും നാട്ടുകാർ പറഞ്ഞു. തുണികളും ബാത്ത്റുമിലുണ്ടായിരുന്ന സാധനങ്ങളും കത്തിപ്പോയി. പഞ്ചായത്ത് അംഗം ഹരിയുടെ നേതൃത്വത്തിൽ നാട്ടുകാരും വെഞ്ഞാറമൂട് ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. ഒരു വർഷം മാത്രം പഴക്കമുള്ള ടോപ്പ് ലോഡ് വാഷിംഗ് മെഷീനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് ഫയർഫോഴ്സിന്‍റെ വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം