Asianet News MalayalamAsianet News Malayalam

മണ്ണാർക്കാട് ഹിൽവ്യൂ ടവറിൽ തീപിടുത്തം: 2 പേർ മരിച്ചു, രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

അപകടത്തില്‍ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു. ഇരുവരെയും തിരിച്ചറിഞ്ഞില്ല.

palakkad fire break out in a lodge two dead
Author
Palakkad, First Published Sep 10, 2021, 6:39 AM IST

പാലക്കാട്: മണ്ണാർക്കാട് നെല്ലിപുഴയിലെ ഹിൽവ്യൂ ടവറിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് മരണം. മലപ്പുറം തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ പാലക്കാട് സ്വദേശി അക്ബർ അലി, മണ്ണാർക്കാട് സ്വദേശി റിയാസ് എന്നിവരെ മണ്ണാർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ മൂന്നേകാലോടെയായിരുന്നു അപകടം. നാല് നിലകളുള്ള ഹിൽവ്യൂ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ കുടുങ്ങിയ രണ്ട് പേരാണ് മരിച്ചത്. ഇരുവരെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.

അതേസമയം, ഫയർഫോഴ്‌സിനെതിരെ ഹോട്ടലുടമ രംഗത്തെത്തി. ഫയർഫോഴ്സ് എത്താൻ ഒന്നര മണിക്കൂർ വൈകി എന്ന് ഫായിദ ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫയർഫോഴ്സിന്‍റെ ലാന്‍റ് ലൈൻ പ്രവർത്തനരഹിതമായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫയർഫോഴ്‌സ് സമയത്ത് എത്തിയിരുന്നെങ്കിൽ ഇത്ര വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു. മണ്ണാർകാട് നഗരസഭ ചെയർമാൻ കൂടിയാണ് ഹോട്ടലുടമയായ ഫായി ദ ബഷീർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios