പോലീസും വനം വകുപ്പും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രസാദിനെ 24 മണിക്കൂറിന് ശേഷം കണ്ടെത്തിയത്.

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ വനത്തിൽ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. ആനമൂളിയിൽ നിന്നാണ് പാമ്പൻ തോട് സ്വദേശിയായ പ്രസാദിനെ കണ്ടെത്തിയത്. ഇന്നലെ വനവിഭവങ്ങൾ ശേഖരിക്കാൻ കുടുംബത്തോടൊപ്പം പോയ യുവാവ് വഴി തെറ്റി കാട്ടിൽ അകപ്പെടുകയായിരുന്നു. പൊലീസും വനം വകുപ്പും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രസാദിനെ 24 മണിക്കൂറിന് ശേഷം കണ്ടെത്തിയത്. വെള്ളവും ഭക്ഷണവുമില്ലാതെ അവശ നിലയിലായ യുവാവിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred