Asianet News MalayalamAsianet News Malayalam

വൈദ്യുത ഉദ്പാദനം; വിജയഗാഥയുമായി ഈ ജില്ലാ പഞ്ചായത്ത്

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ആദ്യമായാണ് വൈദ്യുതി ഉത്പാദന രംഗത്ത് ഇത്തരം നേട്ടം കൈവരിക്കുന്നത്.

Palakkad Small Hydro Company projects joy
Author
First Published Sep 23, 2023, 2:24 PM IST

പാലക്കാട്: വൈദ്യുത ഉദ്പാദനത്തില്‍ വിജയഗാഥയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്മാള്‍ ഹൈഡ്രോ  കമ്പനിയാണ് വൈദ്യുതി ഉത്പാദനത്തില്‍ നേട്ടം കൈവരിച്ചത്. 2023 മാര്‍ച്ച് 31 വരെ 6,14,61,150 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്‍കിയെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായാണ് വൈദ്യുതി ഉത്പാദന രംഗത്ത് ഇത്തരം നേട്ടം കൈവരിക്കുന്നത്.

1999 ജനുവരി 20നാണ് പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് രൂപീകരിച്ചത്. 2014ല്‍ ഉത്പാദനം ആരംഭിച്ച മൂന്ന് മെഗാവാട്ട് മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതി ഉത്പാദിപ്പിച്ച് വരുന്നുണ്ട്. 2017 ഡിസംബര്‍ 21ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി 2024-25 വര്‍ഷത്തില്‍ പണി പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം നടന്നുവരുകയാണെന്നും അധികൃതര്‍ പറഞ്ഞു. 4.5 മെഗാവാട്ട് കൂടം, മൂന്ന് മെഗാവാട്ട് ചെമ്പുകട്ടി, 40 മെഗാവാട്ട് മീന്‍വല്ലം ടൈല്‍ റൈസ് പദ്ധതി, 2.5 മെഗാവാട്ട് ലോവര്‍ വട്ടപ്പാറ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും ജില്ലാ പഞ്ചായത്ത് പറഞ്ഞു.

കമ്പനിയുടെ 25-ാം വാര്‍ഷിക ജനറല്‍ മീറ്റിംഗ് 25ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.

  വീണ ജോർജിനെതിരായ അധിക്ഷേപ പരാമർശം; കെ എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ 
 

Follow Us:
Download App:
  • android
  • ios