ഇവരുടെ സഹായി പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയെയും അറസ്റ്റ് ചെയ്തിരുന്നു.  പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് നടപടി. 

ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയെയാണ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. ഇവരുടെ സഹായി പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയെയും അറസ്റ്റ് ചെയ്തിരുന്നു. 

പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് നടപടി. വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona