ഓട് മേഞ്ഞ വീടിന്‍റെ മുന്‍ഭാഗത്താണ് തെങ്ങ് പതിച്ചത്.
കോഴിക്കോട് : വേനല്‍ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. പുതുപ്പാടി മമ്മുണ്ണിപ്പടി ഇടപ്പാറ നബീസയുടെ വീടാണ് തകര്‍ന്നത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. ഓട് മേഞ്ഞ വീടിന്‍റെ മുന്‍ഭാഗത്താണ് തെങ്ങ് പതിച്ചത്. ഓടുകളും കഴുക്കോലും പട്ടികകളും തകര്‍ന്നു വീണു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നബീസയും നാലു കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
