പൊന്നാനി: റേഷൻ ആനുകൂല്യം കിട്ടാൻ തെറ്റായ വിവരം നൽകി പൊതുവിഭാഗം സബ്‌സിഡി കാർഡ് കൈവശം വെച്ച കാർഡുടമകൾക്കെതിരെ നടപടി സ്വീകരിച്ച് പൊന്നാനി സപ്ലൈ ഓഫീസർ. വെളിയങ്കോട് പഴഞ്ഞി സ്വദേശി ഒതളകാട്ടിൽ ഒറ്റയിൽ സഫിയയാണ് സബ്‌സിഡി ലഭിക്കാൻ മകന്റെയും മരുമകളുടെയും സർക്കാർ ജോലി മറച്ചുവെച്ചത്.    

വെളിയങ്കോട് പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ റിയാസ് പഴഞ്ഞി പൊന്നാനി എം ഇ എസ് കോളേജ് അധ്യാപകനും ഭാര്യ വെളിയങ്കോട് യു പി സ്‌കൂൾ അധ്യാപികയുമാണ്. 2017ൽ റേഷൻ കാർഡ് പുതുക്കുമ്പോഴും ഇത് മറച്ചുവെച്ചു. സംഭവത്തിൽ സിവിൽ സപ്ലൈസ് വിജിലൻസിന് പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസർ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി.

Read more: തിരക്കൊഴിയാതെ നിരത്തുകൾ; പലര്‍ക്കും മാസ്‌ക് ഇല്ല; സാമൂഹ്യവ്യാപന ആശങ്ക

2018 ൽ ഇ പോസ് സംവിധാനം നിലവിൽ വന്നത് മുതൽ അനർഹമായി വാങ്ങിയ സാധനങ്ങൾ കണക്കാക്കിയുള്ള പിഴയും ചുമത്തി. കൂടാതെ വീട് 1200 സ്‌ക്വയർഫീറ്റിലധികമുണ്ടായിട്ടും കുറച്ച് കാണിച്ച് ബിപിഎൽ കാർഡ് കരസ്ഥമാക്കി അനർഹമായി ആനുകൂല്യങ്ങൾ വാങ്ങിയ പൊന്നാനി കറുക തിരുത്തി സ്വദേശി അയിനിക്കൽ ഗിരിജയുടെ കാർഡും പിടിച്ചെടുത്തു. രണ്ട് പേർക്കും കൂടി 37326 രൂപ പിഴ ഈടാക്കി. 

Read more: കൊവിഡ് 19; മലപ്പുറം ജില്ലയിൽ ആറ് പേർ കൂടി രോഗമുക്തരായി, വ്യാഴാഴ്ച ആശുപത്രി വിടും