മദ്യലഹരിയിലായിരുന്ന ഇരുവരും കുട്ടിയെ കടത്തിണ്ണയില്‍ ഇരുത്തി പരസ്പരം വഴക്കുകൂടുകയായിരുന്നു

കോഴിക്കോട്: മദ്യലഹരിയില്‍ പരസ്പരം കലഹിച്ച മാതാപിതാക്കള്‍ മൂന്നരവയസ്സുകാരനായ മകനെ കടത്തിണ്ണയില്‍ മറന്നുവെച്ച് വീട്ടിലേക്ക് മടങ്ങി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് മുതലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രാത്രി വിജനമായ സ്ഥലത്ത് അലഞ്ഞ മൂന്ന് വയസ്സുകാരന് അതുവഴി വന്ന യുവാവാണ് ഒടുവിൽ രക്ഷകനായത്.

ഒരക്ഷരം പോലും മാറ്റമില്ല, പണിയാണ്, എട്ടിന്‍റെ പണി! കണ്ണൂരിൽ കെ സുധാകരനും എം വി ജയരാജനും അപര ശല്യം രൂക്ഷം

സംഭവം ഇങ്ങനെ

തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും ഇവരുടെ മകനുമൊത്ത് വൈകീട്ടുമുതല്‍ കോടഞ്ചേരി അങ്ങാടിയില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മദ്യലഹരിയിലായിരുന്ന ഇരുവരും കുട്ടിയെ കടത്തിണ്ണയില്‍ ഇരുത്തി പരസ്പരം വഴക്കുകൂടുകയായിരുന്നു. ഏറെ വൈകിയിട്ടും ഇവിടെ തന്നെ തുടര്‍ന്ന ഇവര്‍ പിന്നീട് കുട്ടിയെ കൂട്ടാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. രാത്രി പതിനൊന്നോടെ സ്വന്തം കടയടച്ച് പോകുകയായിരുന്ന യുവാവാണ് കുട്ടിയെ അലഞ്ഞുനടക്കുന്ന രീതിയില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ കോടഞ്ചേരി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തുകയും ആരോഗ്യ നില തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ എത്തിക്കുകയുമായിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ മദ്യലഹരിയില്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ഇയാള്‍ക്കെതിരേ മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് കേസെടുത്തിരുന്നു.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം