ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം. കാസർകോട് മേൽപ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്.

കാസർകോട്: ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം. കാസർകോട് മേൽപ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് അനൂപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ടക്ടർ കാസർകോട് ജനൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.