റെജീന 20 വർഷമായി ബസ്സിലെ സ്ഥിരം യാത്രക്കാരിയാണ്. വടക്കാഞ്ചേരി - ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന പി വി ടി ബസിലെ ജീവനക്കാരാണ് യാത്രക്കാരിക്ക് രക്ഷകരായത്

തൃശൂർ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി സ്വകാര്യ ബസ് ജീവനക്കാർ. വടക്കാഞ്ചേരി - ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന പി വി ടി ബസിലെ ജീവനക്കാരാണ് യാത്രക്കാരിക്ക് രക്ഷകരായത്. ഡ്രൈവർ ചിറ്റണ്ട തൃക്കണപതിയാരം പുഴങ്കര രജനീഷ്, കണ്ടക്ടർ കൃഷ്ണൻ എന്നിവരാണ് യാത്രക്കാരി റജീനയെ ആശുപത്രിയിലാക്കിയത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കുന്നംകുളത്ത് നിന്ന് എടുത്ത വണ്ടിയിൽ കയറിയ റെജീനയ്ക്ക് പന്തല്ലൂർ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളം ചോദിച്ചപ്പോൾ കൊടുത്തു. പിന്നാലെ ബോധക്ഷയം സംഭവിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ അൽ അമീൻ ഹോസ്പിറ്റലിൽ എത്തിച്ചു. കുന്നംകുളം കേരള വസ്ത്രാലയത്തിൽ ജോലി ചെയ്യുന്ന മരത്തംകോട് സ്വദേശി റെജീന 20 വർഷമായി ബസ്സിലെ സ്ഥിരം യാത്രക്കാരിയാണ്. റെജീനയുടെ നില തൃപ്തികരമാണ്. 

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 19.94 കോടി രൂപയുമായി യുവതി മുങ്ങി; പണം തട്ടിയത് വ്യാജലോണുകളുണ്ടാക്കി

YouTube video player