Asianet News MalayalamAsianet News Malayalam

'ഗുണ്ട്, അമിട്ട്, കുഴിമിന്നൽ വേണ്ട...,11 നിർദേശങ്ങൾ'; പാവറട്ടി പെരുന്നാൾ വെടിക്കെട്ടിന് അനുമതി

പള്ളിയുടെ മുന്‍വശത്തെ സ്ഥലത്ത് ആണ് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താന്‍ അനുവദിച്ചത്.

Pavaratty church festival 2024 fireworks permission allowed
Author
First Published Apr 17, 2024, 6:16 PM IST | Last Updated Apr 17, 2024, 6:16 PM IST

തൃശൂര്‍: പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താന്‍ അനുവദിച്ച് എ.ഡി.എം ടി.മുരളിയുടെ ഉത്തരവ്. പള്ളിയുടെ മുന്‍വശത്തെ സ്ഥലത്ത് ആണ് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താന്‍ അനുവദിച്ചത്. ലൈസന്‍സി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ: 
# ഹൈക്കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം.

# മാഗസിന് 45 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് കെട്ടി ലൈസന്‍സി സുരക്ഷിതമാക്കണം.

# സാങ്കേതിക പരിജ്ഞാനമുളളവരെ മാത്രം വെടിക്കെട്ട് പ്രദര്‍ശന പ്രവര്‍ത്തികള്‍ക്ക് നിയോഗിക്കണം, ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കണം. ഇവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് / റവന്യൂ അധികാരികള്‍ക്കു നല്‍കേണ്ടതാണ്.

# ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കരുത്.

# സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും നടത്തിപ്പുകാരും ആഘോഷകമ്മിറ്റിക്കാരും പാലിക്കണം. അല്ലാത്തപക്ഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് അപേക്ഷകന്‍, വെടിക്കെട്ട് ലൈസന്‍സി എന്നിവര്‍ പൂര്‍ണ ഉത്തരവാദികള്‍ ആയിരിക്കും.

# 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തേണ്ടതും, പൊതുജനങ്ങള്‍ക്കു മുന്നിറിയിപ്പ് നല്‍കുന്നതിന് ഉച്ചഭാഷിണി സൗകര്യവും ഏര്‍പ്പെടുത്തണം. ഇവ പോലീസ് ഉറപ്പാക്കുകയും വേണം.

# സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ആവശ്യപ്പെടുന്ന രീതിയില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം.

# ആംബുലന്‍സ് സൗകര്യം ഒരുക്കണം, അത്യാഹിത ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

# വെടിക്കെട്ട് പ്രദര്‍ശനം പൂര്‍ണമായും ലൈസന്‍സി വീഡിയോഗ്രാഫി ചെയ്ത് എഡിറ്റ് ചെയ്യാത്ത കോപ്പി 3 ദിവസത്തിനകം എ.ഡി.എമ്മിന്റെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

# വെടിക്കെട്ട് മാഗസിന് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. 

# വെടിക്കെട്ടിന് ശേഷം പൊട്ടിതീരാത്ത പടക്കങ്ങള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

30,000 പേര്‍ക്ക് തൊഴിൽ; ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങൾ നിർമ്മിക്കുന്നത് ലുലു ഗ്രൂപ്പ് 
 

Latest Videos
Follow Us:
Download App:
  • android
  • ios