സ്ലാബിന്റെ സൈഡിലുണ്ടായ വിടവിലൂടെയാണ് മൊബൈൽ ഫോൺ ഓടയിൽ വീണത്

മലപ്പുറം: മലപ്പുറം കളക്ട്രറ്റിന് മുന്നിലൂടെ നടന്നു പോയ വഴി യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ അബദ്ധത്തിൽ ഓടയില്‍ വീണു. ഓടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുത്തുനല്‍കി അഗ്‌നിരക്ഷാസേന. സിവില്‍ സ്റ്റേഷനിലെ എംപ്ലോയ്‌മെന്റ് ഓഫീസിന് മുന്നിലെ ഓടയിലാണ് ഉമ്മത്തൂര്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ തെറിച്ചു വീണത്. സ്ലാബുണ്ടെങ്കിലും ചെറിയ വിടവുണ്ടായിരുന്നു.

ആ വിടവിലൂടെ ഫോണ്‍ വീഴുകയായിരുന്നു. ഫോണ്‍ കാണാന്‍ കഴിയുമായിരുന്നെങ്കിലും പുറത്തെടുക്കാന്‍ ബുദ്ധിമുട്ടായതോടെയാണ് അഗ്‌നിരക്ഷസേനയുടെ സഹായം തേടിയത്. ഉടന്‍ മലപ്പുറം അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥരെത്തി സ്ലാബ് നീക്കി മൊബൈല്‍ എടുത്തുനല്‍കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ കെ. സുധീഷ്, അരുണ്‍ലാല്‍, കെ.പി. ജിഷ്ണു. പി.എസ്. അര്‍ജുന്‍, മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം