Asianet News MalayalamAsianet News Malayalam

ഒരുമാസത്തിലേറെയായി മാറാത്ത ചുമ, പരിശോധനയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തിയത് പേനയുടെ നിബ്ബ്

മരുന്ന് കഴിച്ചിട്ടും ചുമയ്ക്ക് കുറവില്ലാതെ വന്നതോടെയാണ് ആലുവയിലെ രാജ ഗിരി ആശുപത്രിയിലെ ശ്വാസകോശരോഗ ചികിത്സ വിഭാഗത്തിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ പേനയുടെ നിബ് കണ്ടെത്തിയത്. 

pens nibb trapped in lungs of toddler removed in Aluva
Author
Aluva, First Published Apr 25, 2021, 10:56 AM IST

ആലുവ: ഒരു മാസമായി ബാലന്‍റെ ശ്വാസകോശത്തിൽ കുടുങ്ങി കിടന്നിരുന്ന പേനയുടെ നിബ്ബ് പുറത്തെടുത്തു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിബ് നീക്കം ചെയ്തത്. ദിവസങ്ങളായി തുടരുന്ന ചുമ. ഇതിന് ആശ്വാസം കണ്ടെത്താനാണ് ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

മരുന്ന് കഴിച്ചിട്ടും ചുമ വിട്ട് മാറാത്തതിനെ തുടർന്നാണ് ആലുവയിലെ രാജ ഗിരി ആശുപത്രിയിലെ ശ്വാസകോശരോഗ ചികിത്സ വിഭാഗത്തിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ പേനയുടെ നിബ് കണ്ടെത്തിയത്. തുടർന്ന് കുടങ്ങി കിടക്കുന്ന നിബ് പീഡിയാട്രിക് സർജറി വിഭാഗത്തിന്‍റെ സഹായത്തോടെ പുറത്തെടുക്കാൻ തിരുമാനിച്ചു.

ഇതിനായി ഉപയോഗിച്ചത് റിജിഡ് ബ്രോങ്കോസ്കോപിയ എന്ന നൂതന സാങ്കേതിക വിദ്യ. രാജ ഗിരി ആശുപത്രി യിലെ ശ്വാസകോശ രോഗ ചികിത്സ വിഭാഗത്തിലെ ഡോ.രാജേഷ് വിയുടെയും പീഡിയാട്രിക്‌ സർജൻ ഡോ.അഹമ്മദ്‌ കബീറിന്‍റെയും നേതൃത്വത്തിലാണ് പേനയുടെ നിബ് പുറത്തെടുത്തത്.

Follow Us:
Download App:
  • android
  • ios