ജലനിരപ്പ്  78.76 എത്തിയതോടെയാണ് നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നത്. ഏറെ നാളായി ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ കാത്തിരിക്കുകയായിരുന്നു പലരും. ജലനിരപ്പ് 77.01 മീറ്ററിലെത്തിയാൽ ഷട്ടറുകൾ അടയ്ക്കും. അതിന് മുൻപ് പീച്ചിയിലെത്താനാണ് സഞ്ചാരികളുടെ ശ്രമം.

തൃശൂര്‍: വർഷങ്ങൾക്കു ശേഷം ഷട്ടറുകൾ തുറന്നതോടെ തൃശൂരിലെ പീച്ചി ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ജലനിരപ്പ് 78.76 എത്തിയതോടെയാണ് നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നത്. ഏറെ നാളായി ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ കാത്തിരിക്കുകയായിരുന്നു പലരും. ജലനിരപ്പ് 77.01 മീറ്ററിലെത്തിയാൽ ഷട്ടറുകൾ അടയ്ക്കും. അതിന് മുൻപ് പീച്ചിയിലെത്താനാണ് സഞ്ചാരികളുടെ ശ്രമം. ഈ മനോഹര കാഴ്ച കാണാനെത്തുന്നവര്‍ മണിക്കൂറുകളോളം വ്യൂ പോയിന്‍റില്‍ നിലയുറപ്പിച്ചത് ടിക്കറ്റെടുത്ത് കാത്തുനിന്നവരുടെ ബഹളങ്ങള്‍ക്കിടയാക്കി. 

പൊലീസിന്‍റെയോ സെക്യൂരിറ്റി സ്റ്റാഫുകളുടെയോ നിയന്ത്രണമില്ലാത്തതിനാല്‍ തിരക്ക് വര്‍ധിക്കുകയാണ്. ഞായറാഴ്ച മാത്രം 17,000-ത്തോളം പേര്‍ ഡാം സന്ദര്‍ശിച്ചതായാണ് കണക്ക്. സന്ദര്‍ശക ഫീസ് ഇനത്തില്‍ 375000 രൂപ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. സന്ദര്‍ശക തിരക്കിനെത്തുടര്‍ന്ന് പീച്ചി റൂട്ടില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.