2022 മാര്‍ച്ചില്‍ കുത്തിയതോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാര്‍ഡില്‍  കാളങ്ങാട്ട് വീട്ടില്‍ ഷിബു (54) നെയാണ് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വയസു മുതല്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വര്‍ഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ. 2022 മാര്‍ച്ചില്‍ കുത്തിയതോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കുമ്പളങ്ങി സ്വദേശിയായ 54കാരനെയാണ് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തിൽ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം മൂന്നുവര്‍ഷം തടവുകൂടി അനുഭവിക്കണം. ബന്ധുവായ പ്രതി വിശേഷാവസരങ്ങളിലും മറ്റും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിക്ക് അഞ്ചു വയസുള്ളപ്പോള്‍ മുതല്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 

10-ാം ക്ലാസിലെ കൗണ്‍സലി്ങ് സമയം കൗണ്‍സിലറോട് കാര്യം പറയുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടന്നത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 29 സാക്ഷികളെയും 32 രേഖകളും ഹാജരാക്കി.

കുത്തിയതോട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന.ജെ പ്രദീപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് ഐമാരായ ജി അജിത്കുമാര്‍, ഡി സജീവ് കുമാര്‍, ആനന്ദവല്ലി, സി പി ഒ മാരായ പി ആര്‍ ശ്രീജിത്ത്, ഗോപകുമാര്‍, കിംഗ് റിച്ചാര്‍ഡ്, തിബിന്‍ എന്നിവവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ബീന കാര്‍ത്തികേയന്‍, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

മൊബൈലിലെ മെസേജ് ഡിലീറ്റ് ചെയ്യാമോ ? 15 വയസുകാരനെ വിളിച്ച് വരുത്തി ലൈംഗികാതിക്രമം; പ്രതിക്ക് ആറര വർഷം തടവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം