പെരുമ്പാവൂർ ഇരിങ്ങോളിൽ വനത്തിൽനിന്നു ശേഖരിച്ച കൂൺ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് (35)മരിച്ചത്.  

കൊച്ചി: പെരുമ്പാവൂർ ഇരിങ്ങോളിൽ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് (35)മരിച്ചത്.

വിഷകൂൺ കഴിച്ച് ചികിത്സയിലായിരുന്ന മറ്റ് കുടുംബാംഗങ്ങൾ അപകടനില തരണം ചെയ്തു. ഭർത്താവ് അബുജാക്ഷന്‍ കുട്ടികളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഥർവ് (12), അപൂർവ (4) എന്നീ കുട്ടികളാണ് ആശുപത്രിയിൽ കഴിയുന്നത്.

ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിയല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അബുജാക്ഷന്‍. ഇവരുടെ മക്കള്‍ ഇരുവരും ആശ്രമം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.