കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ നടത്തിയ പരിശോധനയിലാണ് ജൈവ പച്ചക്കറികളിലെ കീടനാശിനി കണ്ടെത്തിയത്.

തൃശൂര്‍: ജൈവ പച്ചക്കറികളിലും കീടനാശിനി കണ്ടെത്തിയെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 56 ഇനം പച്ചക്കറി സാമ്പിളുകളില്‍ 27 എണ്ണത്തിലും കീടനാശിനി കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ നടത്തിയ പരിശോധനയിലാണ് ജൈവ പച്ചക്കറികളിലെ കീടനാശിനി കണ്ടെത്തിയത്.

പൊതുവിപണിയിലെ 21 സുഗന്ധവ്യഞ്ജനങ്ങളില്‍ 18 എണ്ണത്തിലും കീടനാശിനിയുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പച്ചക്കറിയില്‍ 48.21 ശതമാനം, ഉണക്കമുന്തിരിയില്‍ 50 ശതമാനം, സുഗന്ധവ്യഞ്ജനത്തില്‍ 85.71 ശതമാനം, കറുത്ത മുന്തിരിയില്‍ 100 ശതമാനം, ആപ്പിളില്‍ 50 ശതമാനം എന്നിങ്ങനെയാണ് കീടനാശിനി കലര്‍ന്നിട്ടുള്ളത്.

കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍

പച്ചച്ചീര, ബജിമുളക്, പച്ച, മഞ്ഞ, ചുവപ്പ് കാപ്‌സിക്കം, വെണ്ട, സെലറി, കോവയ്ക്ക, കെയ്ല്‍, ഉലുവ ഇലകള്‍, പാലക് ചീര, സലാഡ് വെള്ളരി, പടവലം, പയര്‍, വഴുതന, സാമ്പാര്‍ മുളക്, കറിവേപ്പില, പച്ചമുളക്, പുതിനയില, ബീറ്റ്‌റൂട്ട്, പാവയ്ക്ക, കത്തിരി, ബ്രോക്കോളി, കാബേജ്, ഇഞ്ചി, നെല്ലിക്ക.

കീടനാശിനി കലര്‍ന്ന പഴവര്‍ഗങ്ങള്‍

പച്ച ആപ്പിള്‍, കറുപ്പ്, പച്ച കുരുവില്ലാത്ത മുന്തിരി, തണ്ണിമത്തന്‍ (കിരണ്‍). 

കീടനാശിനി കലര്‍ന്നതായി കണ്ടെത്തിയ മറ്റുള്ളവ

ഉണക്കമുന്തിരി, ഏലയ്ക്ക, മുളക്‌പൊടി, ചതച്ച മുളക്, ജീരകം, ജീരകപ്പൊടി, കാശ്മീരി മുളക്, കസ്തൂരിമേത്തി

കീടനാശിനി ഇല്ലാത്തവ

കുരുമുളക്‌പൊടി, പെരുംജീരകം, വെള്ളക്കടല, ഉലുവ, ഓറഞ്ച്, മുസംബി, മാങ്ങ, പപ്പായ, പാഷന്‍ഫ്രൂട്ട്

കീടനാശിനി തടയാന്‍

പുളിവെള്ളത്തിലിട്ടാല്‍ തൊലിപ്പുറത്തെ വിഷാംശം ഏകദേശം മുഴുവനായും നീക്കംചെയ്യാം. പച്ചക്കറികള്‍ മുറിച്ച് അരമണിക്കൂര്‍ പുളിവെള്ളത്തില്‍ ഇട്ടതിനുശേഷം നന്നായി കഴുകി ഉപയോഗിക്കുക. പഴങ്ങള്‍, ഫ്‌ളവര്‍, കാരറ്റ് തുടങ്ങിയവ മുറിക്കാതെ കഴുകാം. വിനാഗിരി, വെള്ളം, വെജിറ്റബിള്‍ വാഷ് എന്നിവ ഉപയോഗിച്ചും കഴുകി വൃത്തിയാക്കാവുന്നതാണ്.

വിമാനത്തിൽ ഛർദ്ദിച്ച് അവശനായി യാത്രക്കാരൻ, പാതിവഴിയിൽ എമ‍ർജൻസി ലാൻഡിംഗ്, എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം