Asianet News MalayalamAsianet News Malayalam

ഫോ​ട്ടോ​ഗ്രാ​ഫ​റെ സ്റ്റു​ഡി​യോ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​വി​ഡ് ബാ​ധി​ത​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. 

Photographer found hanging in studio
Author
Paravoor, First Published Aug 19, 2021, 12:57 AM IST

പ​റ​വൂ​ർ: ഫോ​ട്ടോ​ഗ്രാ​ഫ​റെ സ്റ്റു​ഡി​യോ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.  തെ​ക്കി​നേ​ഴ​ത്ത് വീ​ട്ടി​ൽ വി​ജി​ൽ കു​മാ​റി​നെ(37) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ വീ​ട്ടി​ലെ യു​വാ​വ് അ​ന്വേ​ക്ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഏഴിക്കരയിൽ ലവൻഡർ എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയായിരുന്നു. 

കൊ​വി​ഡ് ബാ​ധി​ത​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. സ്റ്റു​ഡി​യോ​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വ​ള​രെ കു​റ​ഞ്ഞ​തും ഇ​യാ​ളെ വി​ഷ​മി​പ്പി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാന്‍സർ ബാധിതയായിരുന്ന വിജിലിന്റെ അമ്മ രണ്ട് വർഷം മുൻപാണ് മരിച്ചത്. സ​ജ​നയാണ് ഭാര്യ, നാലു വയസുകാരനായ മകനുണ്ട്.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക HELP LINE 1056, 0471-2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios