ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്നു.

കോട്ടയം: എസ്എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്നു. സ്ഥലത്തെത്തിയ നാട്ടുകാർ ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

YouTube video player