കോഴിക്കോട്: കഴിഞ്ഞ ദിവസം മു​ക്ക​ത്ത് ന​ട​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​ക്കി​ടെ വ്യാ​പ​ക പോ​ക്ക​റ്റ​ടി. ഒ​ന്‍​പ​ത് പേരാണ് പ​രാ​തി​യു​മാ​യി മു​ക്കം പൊലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തിയത്. പ​തി​ന​ഞ്ചി​ല​ധി​കം ആ​ളു​ക​ളു​ടെ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​താ​യി വി​വ​ര​മു​ണ്ട്. ഒ​രു ല​ക്ഷ​ത്തിനും രണ്ട് ലക്ഷത്തിനുമിടയ്ക്കുള്ള പണം മൊത്തത്തില്‍ മോഷണംപോയിട്ടുണ്ടെന്നാണ് ഏ​ക​ദേ​ശ ക​ണ​ക്ക്.

എ​ടി​എം കാ​ര്‍​ഡ്, ലൈ​സ​ന്‍​സ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും ഇ​തോ​ടൊ​പ്പം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ 31-ാം ​വാ​ര്‍​ഡ് കൗണ്‍സി​ല​ര്‍ റ​ഹ്മ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വ് വി ടി ബു​ഷൈ​റി​ന്‍റെ 26,000 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ്, മു​ന്‍ മു​ക്കം പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ആ​മി​ന​യു​ടെ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് പു​ല്ലം​പാ​ടി​യു​ടെ 17,000 രൂ​പ, മു​ക്കം സ​ര്‍​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ മു​ത്താ​ലം സ്വ​ദേ​ശി മു​നീ​ര്‍ എ​ന്നി​വ​രു​ടേ​ത​ട​ക്ക​മു​ള്ള പ​ഴ്സു​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ച പ​ഴ​യ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ന്ന​വ​രു​ടെ പ​ഴ്സു​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.