പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ചെറുതന പടനിലത്ത് വടക്കേതില്‍ ജയന്റെ മകന്‍ ജിത്തു കൃഷ്ണന്‍ (17) ആണ് മരിച്ചത്

ഹരിപ്പാട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ചെറുതന പടനിലത്ത് വടക്കേതില്‍ ജയന്റെ മകന്‍ ജിത്തു കൃഷ്ണന്‍ (17) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുതുകുളം കൊടിത്തറയില്‍ അപ്പു വി ഗോപാലന്‍ (25) ന് ഗുരുതരമായി പരിക്കേറ്റു. 

ഇന്ന് രാവിലെ 11 ന് മുതുകുളത്ത് ബന്ധു വീട്ടിൽ നിന്ന് ഹരിപ്പാട്ടേക്ക് വരുമ്പോൾ കാർത്തികപ്പള്ളി ജങ്ഷന് സമീപം വച്ചായിരു അപകടം. ഡാണാപ്പടിയില്‍ നിന്ന് വന്ദികപള്ളിയിലേക്ക് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.. ഉടന്‍ തന്നെ ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

 തുടര്‍ന്ന് ജിത്തുവിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്ത് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അപ്പുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജിത്തു ആയാപറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona