ലോക്ഡോൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് ജംഗ്ഷൻ തെക്കുവശം ക്രിക്കറ്റ് കളിച്ച് ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 

ഹരിപ്പാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് ജംഗ്ഷൻ തെക്കുവശം ക്രിക്കറ്റ് കളിച്ച് ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 

ഇവർക്ക് ഒരു ദിവസത്തെ സാമൂഹ്യസേവനമാണ് പൊലീസ് നൽകിയ ശിക്ഷ. സ്റ്റേഷനുസമീപം നടത്തുന്ന പൊലീസ് പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കുന്നതിന്റെ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകതകൾ പറഞ്ഞ് ആളുകളെ ബോധവൽക്കരിക്കുക യായിരുന്നു ഇവരുടെ ദൗത്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona