വിദ്യാലയത്തിനു സമീപത്തെ 46 സെന്‍റ് സ്ഥലം വാങ്ങുന്നതിനു 41 ലക്ഷം രൂപയാണ് ആവശ്യം. ഒരു രൂപ പോലും കൈമുതലായി ഇല്ലാതിരുന്ന സമിതി ഒന്നരവർഷത്തിനിടെ കണ്ടെത്തിയത് 21 ലക്ഷം രൂപയാണ്

പാലക്കാട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം നാട്ടുകാരും മുന്നിട്ടിറങ്ങിയതോടെ സ്കൂളിന് കളിസ്ഥലമൊരുങ്ങുന്നു. പാലക്കാട് മണ്ണാർക്കാട് പയ്യനടം എൽപി സ്കൂളിലാണ് ജനകീയ കൂട്ടായ്മയിൽ പുതിയ കളിസ്ഥലമൊരുങ്ങുന്നത്. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ ആകെ 300 കുട്ടികളാണ് ഉള്ളത്. ഒഴിവ് സമയങ്ങളിൽ ഓടിക്കളിക്കാനുള്ളത് ഒരു ചെറിയ സ്ഥലം മാത്രമാണ്. നല്ലൊരു കളിമുറ്റം ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു വിദ്യാർത്ഥി പോലും ഇവിടെയില്ല.

വിദ്യാർത്ഥികളുടെ ആഗ്രഹസഫലീകരണത്തിന് നാട്ടുകാരെത്തി ജനകീയ സമിതി രൂപീകരിച്ചു. വിദ്യാലയത്തിനു സമീപത്തെ 46 സെന്‍റ് സ്ഥലം വാങ്ങുന്നതിനു 41 ലക്ഷം രൂപയാണ് ആവശ്യം. ഒരു രൂപ പോലും കൈമുതലായി ഇല്ലാതിരുന്ന സമിതി ഒന്നരവർഷത്തിനിടെ കണ്ടെത്തിയത് 21 ലക്ഷം രൂപയാണ്. ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ചത് നാലര ലക്ഷം രൂപയാണ്.

മുന്നൂറോളം കുട്ടികൾ പണക്കുറ്റി വഴി ഒരു ലക്ഷത്തോളം രൂപ നൽകി. പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിനായി ബാക്കി തുകയും കണ്ടത്തി. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പദ്ധതി വിഹിതം നൽകാമെന്ന് പറഞ്ഞതോടെ ഒരു നാടിന്‍റെ പ്രയത്നം ലക്ഷ്യത്തിനടുത്തെത്തി നില്‍ക്കുകയാണ്. ബാക്കിയുള്ള മൂന്ന് ലക്ഷത്തിനായി അടുത്ത മാസം ഫുട്ബോൾ ടൂർണമെന്‍റും നടത്തും.

ഹമ്പട കേമാ മനുക്കുട്ടാ! 8 തിരുത്തി 3 ആക്കി വാങ്ങിക്കൂട്ടിയത് നല്ല എട്ടിന്റെ പണി, അതും 2000 രൂപയ്ക്ക് വേണ്ടി...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം