പ്ലസ് വൺ പരീക്ഷയാരംഭിക്കുന്നതിന്റെ തലേന്നാൾ മൊബൈൽ ഫോണിൽ കളിച്ചു കൊണ്ടിരുന്നതു കണ്ടപ്പോൾ വഴക്കു പറഞ്ഞതാണ് കാരണമെന്ന് വെൺമണി പൊലീസ് പറഞ്ഞു

ചെങ്ങന്നൂർ: ജ്യേഷ്ഠത്തി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വൺ വിദ്യാർനി തൂങ്ങി മരിച്ചു. വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ - ഉഷ ദമ്പതികളുടെ മകൾ ആനിമോൾ (16) ആണ് ആത്മഹത്യ ചെയ്തത്.

പ്ലസ് വൺ പരീക്ഷയാരംഭിക്കുന്നതിന്റെ തലേന്നാൾ മൊബൈൽ ഫോണിൽ കളിച്ചു കൊണ്ടിരുന്നതു കണ്ടപ്പോൾ വഴക്കു പറഞ്ഞതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് വെൺമണി പൊലീസ് പറഞ്ഞു.