സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക് പോവുന്നത് കണ്ടതായി സമീപവാസികള്‍ പറയന്നു.

നെടുമങ്ങാട്: തിരുവനന്തപുരം അരുവിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ഗവ. ഹൈസ്കൂളിലെ പ്ലസ് വണ്‍ കൊമേഴ് വിദ്യാര്‍ത്ഥിനിയായ രമ്യ(16) ആണ് ജീവനൊടുക്കിയത്. അരുവിക്കര കുതിരകുളം കൂളമാന്‍കുഴി വീട്ടില്‍ പരേതനായ ബിജു, ലത ദമ്പതിമാരുടെ മകളാണ് രമ്യ.

വീടിന്‍റെ ഹാളിലെ ഫാനിലാണ് രമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച സ്കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക് പോവുന്നത് കണ്ടതായി സമീപവാസികള്‍ പറയന്നു. രമ്യ വീട്ടിലെത്തുമ്പോള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. പതിനാറുകാരി ജീവനൊടുക്കിയതിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ലതയുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് മരിച്ച രമ്യ. വിദ്യാര്‍ത്ഥികളായ സമ്യ, ശിവം എന്നവരാണ് സഹോദരങ്ങള്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു.