കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രിയോടെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. 

കല്‍പ്പറ്റ: വയനാട്ടില്‍ ഡാമില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിയെ കാണാതായി. പത്താം മൈല്‍ ബൈബിള്‍ ലാന്റ് പാറയില്‍ പൈലി-സുമ ദമ്പതികളുടെ മകന്‍ ഡെനിന്‍ ജോസിനെയാണ് (17) കാണാതായത്. തരിയോട് പത്താം മൈല്‍ കുറ്റിയാംവയലില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം കുളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.

പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രിയോടെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഡാമിനും പരിസരത്തും നല്ല രീതിയില്‍ മഴ പെയ്യുന്നതും തണുപ്പും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona