ഇടുക്കി. പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വീരപാണ്ടി ചാമുണ്ഡി ദമ്പതികളുടെ മകളായ പതിനേഴുകാരിയാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ബോഡി നായ്ക്കന്നൂരില്‍ പഠിക്കുകയായിരുന്നു. ഇന്നലെയാണ് സ്വന്തം വീട്ടിലെത്തിയത്. 

തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിയ്ക്കു പോയ സമയത്ത് വാതിലടച്ചു കുറ്റിയിട്ട ശേഷം ജീവനൊടുക്കിയതാണെന്ന് കരുതുന്നു. എസ്റ്റേറ്റ് ഫാക്ടറിയിലെ ഡ്രൈവറായ പിതാവ് ഉച്ചകഴിഞ്ഞ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വാതിലില്‍ മുട്ടുകയും ഏറെ നേരം അകത്തു നിന്നും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.