Asianet News MalayalamAsianet News Malayalam

കൊല്ലത്ത് വീട്ടിലെ ശുചിമുറിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

plus two student found dead inside the home
Author
Kollam, First Published Sep 6, 2021, 8:40 AM IST

കൊല്ലം: കൊല്ലം പട്ടത്താനത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടത്താനം കലാവേദി വായനശാലക്ക് സമീപം വടക്കേവിള നഗര്‍ കൈലാസത്തില്‍ മോഹനന്‍-സീന ദമ്പതികളുടെ മകള്‍ കാവ്യാ മോഹനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios