കോഴിക്കോട്:  കോഴിക്കോട് മുക്കത്ത് ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തത് ഒരു യുവാവിന്‍റെ മാനസിക പീഡനം മൂലമെന്ന് കുടുംബം. പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുവാവിന്റെ ഉമ്മയും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തി. ഇതര മതക്കാരനായ യുവാവുമായി പെൺകുട്ടി ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. കുടുംബം ആരോപണം ഉന്നയിക്കുന്ന യുവാവ് ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുമായി അടുപ്പമുള്ള യുവാവിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടിരുന്നു.