കഴിഞ്ഞ ദിവസം സ്കൂളിൽ സപ്ലി പരീക്ഷ നടന്നിരുന്നു. പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ വന്നതാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചത്
ഇടുക്കി: പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറയുമെന്ന് ഭയന്ന് വിദ്യാർഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വാഗുവാര സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും കണ്ണൻ ദേവൻ കബനി തെന്മല ഡിവിഷനിലെ കൃഷ്ണന്‍റെ മകൾ കീർത്തന (17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം സ്കൂളിൽ സപ്ലി പരീക്ഷ നടന്നിരുന്നു.
പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ വന്നതാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചത്. വൈകുന്നേരം മതാപിതാക്കൾക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ച് വിഷം കഴിക്കുകയായിരുന്നു.
രാത്രി കീർത്തന ഛർദ്ദിച്ചതോടെയാണ് വിഷം കഴിച്ചതായി മാതാപിതാക്കള്‍ അറിയുന്നത്. ഉടൻ കീർത്തനയെ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകിയശേഷം മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
