കണ്ണൂര്‍: ദുരിതപ്പെയ്ത്ത് കണ്ണൂരിലെ പ്ലൈവുഡ് നിർമാണ മേഖലയിലുണ്ടാക്കിയത് കോടികളുടെ നഷ്ടമാണ്. യന്ത്രങ്ങളുൾപ്പെടെ നശിച്ചതോടെ വളപട്ടണം പുഴയുടെ തീരത്തെ മിക്കവാറും കമ്പനികളും ആഴ്ചകൾ അടച്ചിടേണ്ട അവസ്ഥയിലാണ്. നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ഇതോടെ പ്രതിസന്ധിയിലായി. ജോലിയില്ലാതായതോടെ നാട്ടിലേക്ക് മടങ്ങാന്‍ പോലും ഇവര്‍ക്ക് കഴിയുന്നല്ല.

കാട്ടാമ്പളളിയിലെ പ്ലൈവുഡ് കമ്പനിയില്‍ പകുതിയും വെള്ളം കയറി. കീരിയാടും പാപ്പിനിശ്ശേരിയും തുരുത്തിയിലും സ്ഥിതി സമാനം. മരത്തടികളും അസംസ്കൃത വസ്തുക്കളും വെളളം കൊണ്ടുപോയി. യന്ത്രങ്ങൾക്കുളളിൽ ചളിനിറഞ്ഞു. നിർമാണം പൂർത്തിയായ പ്ലൈവുഡ്ഷീറ്റുകൾ ഉപയോഗശൂന്യമായി.

ഇങ്ങനെ ഇവരുടെ നഷ്ടം വലുതാണ്. സാധനങ്ങൾ മാറ്റിവെക്കാൻ പോലും സമയം കിട്ടിയില്ല, അപ്പോഴേക്കും വെളളമെത്തിയെന്ന് തൊഴിലാളികൾ പറയുന്നു. അറ്റകുറ്റപ്പണി നടത്തി യന്ത്രങ്ങൾ പ്രവർത്തിക്കുമെങ്കിൽ മാത്രമേ കമ്പനി തുറക്കുന്ന കാര്യത്തിൽ പോലും തീരുമാനമാവു. 

"