പന്തളം പോലീസിന്റെയും കൊടുമൺ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് പ്രതി അറസ്റ്റിൽ ആയത്.
പന്തളം : 9 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും തുടർന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചു നടക്കുകയും ചെയ്തിരുന്ന പ്രതിയെ പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ബഥനി കോൺവെന്റിന് സമീപം കല്ലുവിളയിൽ വീട്ടിൽ ജോസഫ് (42) ആണ് പിടിയിലായത്.
പന്തളം പോലീസിന്റെയും കൊടുമൺ പൊലീസിന്റെയും സംയുക്ത നീക്കത്തിലാണ് പ്രതി അറസ്റ്റിൽ ആയത്. 2024 ഏപ്രിൽ മാസത്തിലാണ് ഇയാൾ 9 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് പലയിടങ്ങളിലായി മാറിമാറി താമസിച്ചുവരികയായിരുന്നു.
പീഡന വിവരം കുട്ടി ബന്ധുക്കളോട് പറഞ്ഞതിൻ പ്രകാരം ഇപ്പോൾ കൊടുമൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബുക്കുറുപ്പിന്റെ നേതൃത്വത്തിൽ എ എസ് ഐ ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് കുമാർ, കൊടുമൺ എസ് ഐ ഷിജു പി സാം , എ എസ് ഐ പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


