പരപ്പനങ്ങാടി: പോക്‌സോ കേസിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞ യുവാവിനെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി കിഴക്കേ പുരക്കൽ ഉമ്മറലി (22) യെയാണ് എസ്.ഐ കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ചെട്ടിപ്പടിയിലെ ഉത്സവപ്പറമ്പിൽ നിന്ന് തിങ്കളാഴ്ച്ച രാത്രി 11 ഓടെ പിടികൂടിയത്. 

ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി പോക്‌സോ കേസിൽപ്പെട്ട പ്രതി നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. 2016ൽ വധശ്രമക്കേസിലും 2018ൽ തമിഴ്‌നാട് സ്വദേശിയുടെ ബാഗ് തട്ടിപ്പറിച്ച് 50000 രൂപ കവർന്ന കേസിലും പ്രതിയാണ് ഉമ്മറലി. 2019 ൽ കൂട്ടി മൂച്ചിയ്ക്ക് സമീപം കൊടക്കാട് വെച്ച് കാർ തകർത്ത് യാത്രക്കാരെ ആക്രമിച്ച സംഭവത്തിലും അരിയല്ലൂരിൽ മത്സ്യ കച്ചവടക്കാരനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസുള്ളതായും പ്രതി മുമ്പ് ജയിൽവാസമനുഷ്ഠിച്ചതായും പൊലീസ് പറഞ്ഞു.