പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജ്യോതിഷ്  ജയിലിലായിരുന്നു. കുറ്റപത്രം ഇപ്പോഴും നെടുമങ്ങാട് കോടതിയിലുണ്ട്.  

തിരുവനന്തപുരം : സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ പോക്സോ കേസ് പ്രതിയും. 
വെള്ളനാട് മണ്ഡലം പ്രസിഡന്റായി വിജയിച്ച ജ്യോതിഷ് പോക്സോ കേസിലെ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജ്യോതിഷ് നേരത്തെ ജയിലിലായിരുന്നു. ഈ കേസിൽ കുറ്റപത്രം നെടുമങ്ങാട് കോടതിയിൽ സമര്‍പ്പിച്ചിരിക്കുകയാണ്. വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ നിര്‍മ്മിച്ച് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് പോക്സോ കേസ് പ്രതി തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന വിവരവും പുറത്ത് വരുന്നത്. 

വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമം; തൃശൂർ സ്വദേശി കൊച്ചിയിൽ പിടിയിൽ

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: തലവേദനയായി വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വലിയ വിവാദത്തിലേക്കാണ് എത്തി നിൽക്കുന്നത്. വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ വ്യാപകമായി നിര്‍മ്മിച്ച് വോട്ട് ചെയ്തതിന് പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും.

തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസിൽ നിന്ന് തന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങളേറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി വോട്ട് ചെയ്തുവെന്ന പരാതി തെളിയിക്കാൻ പൊലീസിന് മുന്നിൽ കടമ്പകളും ഏറെയാണ്. വിത്ത് ഐവൈസി എന്ന ആപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ കാർഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാർഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസി, അവരുടെ സെർവറിലെ വിവരങ്ങള്‍ പൊലീസിന് കൈമാറേണ്ടി വരും. 

YouTube video player