Asianet News MalayalamAsianet News Malayalam

വിചാരണക്ക് എത്തിച്ച പോക്സോ കേസ് പ്രതി കോടതി വളപ്പിൽ സ്വയം മുറിവേൽപ്പിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും എത്തിച്ച പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് റിമാൻഡ് ചെയ്തതാണ് പ്രകോപനത്തിന് കാരണം

Pocso case accused self hurt at pathanamthitta court kgn
Author
First Published Oct 18, 2023, 5:37 PM IST

പത്തനംതിട്ട: പോക്സോ കേസ് പ്രതി കോടതി വളപ്പിൽ സ്വയം മുറിവേൽപ്പിച്ചു. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് കൈവിലങ്ങ് കൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചത്. പ്രതിക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്ക് ശേഷം  പുറത്തിറങ്ങിയപ്പോഴാണ് സംഭവം. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും എത്തിച്ച പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് റിമാൻഡ് ചെയ്തതാണ് പ്രകോപനത്തിന് കാരണം. പത്തനംതിട്ട കോടതി വളപ്പിൽ വച്ചാണ് പ്രതി സ്വയം മുറിവേൽപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios