മരപണിക്കാരനായ പ്രതി മൂന്ന് മാസം പെൺകുട്ടിയുമായി അടുപ്പം നടിച്ച ശേഷം കഴിഞ്ഞ മെയ് 25ന് പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഹരിപ്പാട്: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാർ (24)നെയാണ് കരീലകുളങ്ങര എസ് ഐ ഷെഫീഖ് അറസ്റ്റ് ചെയ്തത്. മരപണിക്കാരനായ പ്രതി മൂന്ന് മാസം പെൺകുട്ടിയുമായി അടുപ്പം നടിച്ച ശേഷം കഴിഞ്ഞ മെയ് 25ന് പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമം; യുവാവ് പിടിയിൽ

ചെങ്ങന്നൂർ: സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലകടവ് കടയിക്കാട് പന്തപ്ലാവിൽ അനന്തകൃഷ്ണനെയാണ് (24) ഡിവൈഎസ്പി ഡോ ആർ ജോസിന്റെ നിർദേശപ്രകാരം വെണ്മണി എസ്എച്ച്ഒ ഒ എ നസീർ, എസ്ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

പീഡിപ്പിച്ചതിന് അറസ്റ്റില്‍. സ്‌കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് പ്രതിയായ നിശാന്ത് വ്യാസിനെ സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് ശനിയാഴ്ച രാത്രി അറസ്റ്റ് നടന്നതെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിനിരയായ 14 വയസ്സുള്ള ആൺകുട്ടി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എന്നാണ് പൊലീസ് പറയുന്നു. കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.

ജൂലൈ 19 ന് വ്യാസിനെതിരെ പുന പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പോക്‌സോ നിയമത്തിലെ സെക്ഷൻ 12 പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. "പ്രതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതുമുതൽ ഇയാൾ ഒളിവിലായിരുന്നു," പുന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

Read Also : പെൺകുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ: സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍

എഫ്‌ഐആറിൽ പറയുന്നതനുസരിച്ച്, മറ്റ് വിദ്യാർത്ഥികൾ അവനെ കളിയാക്കുന്നതിനിടയിൽ വസ്ത്രം അഴിച്ചുമാറ്റിയ കുട്ടിയെ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാനും പ്രിന്‍സിപ്പാല്‍ കൂട്ടു നിന്നും എന്നാണ് പറയുന്നത്. വീഡിയോയുടെ അടിസ്ഥാനത്തിൽ ഇരയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വ്യാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മുനിസിപ്പൽ സ്‌കൂൾ ബോർഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ വ്യാസിനെതിരെ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന് ശേഷം സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പ് മറ്റൊരു സ്‌കൂളിലേക്ക് ഇയാളെ സ്ഥലം മാറ്റിയിരുന്നു.