Asianet News MalayalamAsianet News Malayalam

പോക്സോ കേസ്; പാരലൽ കോളേജ് ഉടമ അറസ്റ്റിൽ

കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമയെയാണ് പോക്സോ നിയമപ്രകാരം തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. ആനക്കര പോട്ടൂർ സ്വദേശി അലി (64) ആണ് പിടിയിലായത്. 

POCSO CASE Parallel college owner arrested at palakkad fvv
Author
First Published Oct 15, 2023, 7:26 PM IST

പാലക്കാട്: പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ. കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമയെയാണ് പോക്സോ നിയമപ്രകാരം തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. ആനക്കര പോട്ടൂർ സ്വദേശി അലി (64) ആണ് പിടിയിലായത്.  രണ്ടു വിദ്യാർഥിനികൾ നൽകിയ വ്യത്യസ്ത പരാതികളിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഉപദ്രവത്തിനു ഇരയായ കുട്ടികൾ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയും സ്കൂൾ പ്രിൻസിപ്പൽ വഴി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

വീട് നോക്കിവെച്ചു, കവർന്നത് വജ്രവും സ്വർണവുമടക്കം 50 ലക്ഷത്തിന്‍റെ മുതൽ; യുപി സ്വദേശികളെ പൊക്കി, തെളിവെടുപ്പ്

ഡോക്ടറെ കാണാൻ യുവതിക്കൊപ്പം കൂട്ടുവന്നു, ആശുപത്രിയിൽ വെച്ച് മകളെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios