Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 42കാരന് ശിക്ഷ വിധിച്ച് കോടതി

അഞ്ച് വര്‍ഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമെ ലക്ഷം രൂപ പിഴയും പ്രതിയൊടുക്കണം. 2022-ല്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.

pocso case verdict 5 years sentence for man btb
Author
First Published Sep 28, 2023, 1:51 AM IST

കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യന്‍ (42) നെതിരെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ ആര്‍ സുനില്‍കുമാര്‍ ശിക്ഷ വിധിച്ചത്.  അഞ്ച് വര്‍ഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമെ ലക്ഷം രൂപ പിഴയും പ്രതിയൊടുക്കണം. 2022-ല്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തോട്ടത്തില്‍ ജോലിക്ക് വന്ന സുബ്രഹ്മണ്യന്‍ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

അതേസമയം, തൃശൂരിൽ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന പത്ത് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 52കാരന് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷത്തെ തടവും 30000 രൂപ പിഴയുമാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷ  വിധിച്ചിട്ടുള്ളത്. ഗുരുവായൂര്‍ കോട്ടപ്പടി ഏഴിക്കോട്ടയില്‍ വീട്ടില്‍ മുഹമ്മദാലി (52) യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. \

2021ലാണ് കേസിനാസ്പദമായ സംഭവം. അതിജീവതയുടെ മൊഴി ഗുരുവായൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഈ കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് ഗുരുവായൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ജയപ്രദീപായിരുന്നു. കേസിൽ 29 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു.

വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിൽ; ജാമ്യത്തിലിറങ്ങി വീണ്ടും അതേ വീട്ടിൽ അതിക്രമം, യുവാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios