യാസീന്‍ ഉള്‍പ്പെടെയുള്ള അസം സ്വദേശികള്‍ അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ എടപ്പാളിലുള്ള ഒരു വാടകവീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട്: കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികളെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ യാസീന്‍ ആലം എന്ന റീല്‍സ് യാസീന്‍ ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുവെച്ചാണ് ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ക്ക് നേരെ അതിക്രമം നടന്നത്. യാസീന്‍ ഉള്‍പ്പെടെയുള്ള അസം സ്വദേശികള്‍ അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ എടപ്പാളിലുള്ള ഒരു വാടകവീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. പൊതു നിരത്തുകളില്‍ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച് വടിവാള്‍ വീശി ഭീഷണിപ്പെടുത്തുന്നതും കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ റീലുകളായി പ്രദര്‍ശിപ്പിച്ചിരുന്ന യാസീനെ റീല്‍സ് യാസീന്‍ എന്നും വിളിച്ചിരുന്നു. അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്ത് പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതി.


